എടവണ്ണയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്


കൊയിലാണ്ടി: എടവണ്ണ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. രാത്രി ഒരു മണിയോടെ എസ്‌റ്റേറ്റ് മുക്കിലായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ഡ് ഫിയാഗോ കാറാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷിജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ വൈദ്യുതി പോസ്റ്റും സമീപത്തെ കാര്‍ പാര്‍ക്കിംഗ് ഷെഡും തകര്‍ന്നു. റോഡ് നവീകരണത്തിന് ശേഷം മഴക്കാലമായതോടെ ഈ റൂട്ടില്‍ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.