കാത്തിരിപ്പിന്റെ മണിക്കൂറുകള്‍; ബാലുശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മിഥുലാജിനായി തിരച്ചില്‍ തുടരുന്നു


ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മിഥുലാജിനായി തിരച്ചില്‍ തുടരുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ടാണ് മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ ബാലുശ്ശേരി ഹൈസ്‌ക്കൂളിന് സമീപം ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥിലാജിനെ കാണാതായത്.

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് ഫ്‌ളഡ് ലിറ്റ് ഉപയോഗിച്ച് രാത്രിയിലും തിരച്ചില്‍ തുടര്‍ന്നിരുന്നു.