വിലങ്ങാട് വീടിനു സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച നിലയില്‍; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു


വിലങ്ങാട്: വിലങ്ങാട് വീട്ടിനടുത്ത് ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ച നിലയില്‍. വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ നിഷാദിന്റെ ഓട്ടോറിക്ഷയാണ് സാമൂഹ്യ വിരുദ്ധര്‍ തീ വെച്ചു നശിപ്പിച്ചത്.

വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. ബ്രേക്ക് എടുക്കാനായി എല്ലാ പണികളും എടുത്ത് ഷെഡില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു ഓട്ടോ. രാത്രിയോടെ ഓട്ടോയില്‍ നിന്നും തീപടരുന്നത് സമീപത്തുള്ളവര്‍ കാണാനിടയാവുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഓടിയെത്തി തീഅണക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമായിരുന്നു.

സംഭവത്തില്‍ വളയം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായുള്ള ഊര്‍ജ്ജിത ശ്രമം ആരംഭിച്ചതായി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.