പുതിയ ആധാര്‍ എടുക്കാനും പുതുക്കാനും അവസരം; മാട്ടനോട് പോസ്റ്റ് ഓഫീസില്‍ ആഗസ്റ്റ് 8ന് ആധാര്‍ ക്യാമ്പ്


കായണ്ണ: കായണ്ണയില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കായണ്ണ ഗ്രാമപഞ്ചായത്തും മൊട്ടത്തറ വാര്‍ഡ് വികസന സമിതിയും തപാല്‍ വകുപ്പും സംയുക്തമായാണ് ക്യാമ്പ് ഒരുക്കുന്നത്. മാട്ടനോട് പോസ്റ്റോഫീസില്‍ വച്ച് ( മൊട്ടന്‍ തറ ബസാര്‍ ) ആഗസ്റ്റ് എട്ടിനാണ് ക്യാമ്പ്.

ആധാര്‍ എടുക്കാനും, തെറ്റുകള്‍ തിരുത്താനും പുതുക്കാനും തുടങ്ങി എല്ലാവിധ ആധാര്‍ സംബന്ധമായ ആവശ്യങ്ങളും ക്യാമ്പില്‍ വെച്ച് നടത്തും. ആധാര്‍ എടുക്കുന്നതും അഞ്ച് മുതല്‍15 വയസുള്ള കുട്ടികളുടെ ആധാര്‍ അപ്ഡേഷനും സൗജന്യമായിരിക്കും. കുട്ടികള്‍ക്ക് പുതിയ ആധാര്‍ എടുക്കുവാന്‍ കുട്ടിയുടെ കൂടെ വരുന്ന ഒരു രക്ഷിതാവിന്റെ ആധാറും, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഒറിജിനലും കൊണ്ടുവരേണ്ടതാണ്.

ഇതോടൊപ്പം പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികള്‍ ആയ പി.എം കിസാന്‍ അക്കൗണ്ട്, സുകന്യ സമൃധി, മഹിളാ സമ്മാന്‍ സേവിങ് എന്‍.എസ്.സി, കെ.വി.പി, ടൈം ഡെപ്പോസിറ്റ്, റിക്യുയറിങ് ഡെപ്പോസിറ്റ്, പോസ്റ്റ്ല്‍ ലൈഫ് ഇന്‍ഷുറന്‍സ്, സേവിങ് അക്കൗണ്ട് എന്നിവ തുടങ്ങാനുള്ള സൗകര്യവും ലഭ്യമാക്കുന്നതാണ്.