പാത്രങ്ങള്‍ വാങ്ങാനാണെന്ന ഭാവത്തില്‍ കടയിലെത്തി, ആരും കാണാതെ ഫോണ്‍ കൈയിലെടുത്ത് അരയില്‍ തിരുകി; പേരാമ്പ്ര ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷണം പോയതായി പരാതി, കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ കാണാം)


പേരാമ്പ്ര: ചേനോളി റോഡ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ണം പോയതായി പരാതി. കടയിലെത്തിയ കള്ളന്‍ മൊബൈല്‍ മോഷ്ടിച്ച് കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് വൈകിട്ട് 4മണിക്കാണ് സംഭവം.

ചേനോളി സ്വദേശിയായ പുഷ്പയുടെ ഫോണാണ് മോഷണം പോയത്. സാധനം വാങ്ങാനാണെന്ന വ്യാജേന കടയിലെത്തിയ കള്ളന്‍ പാത്രങ്ങള്‍ നോക്കുന്നതിനിടെ ആരും കാണാതെ മൊബൈല്‍ അരയില്‍ തിരുകി പുറത്ത് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പ്രതിയെക്കുറിച്ച് അറിയുന്നവര്‍ പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലോ സ്ഥാപന ഉടമയായ ബാദുഷ മുസ്തഫയെയോ അറിയിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍: 9846709454

വീഡിയോ കാണാം: