വിറക് ആവശ്യപ്പെട്ട് വീട്ടിലെത്തി വയോധികയ്നേരെ ലൈംഗികാതിക്രമം; നാദാപുരത്ത് യുവാവിനെതിരെ കേസെടുത്തു


നാദാപുരം: തനിച്ച് താമസിക്കുന്ന വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശി മോറത്ത് മീത്തൽ രജീഷിനെതിരെയാണ് ബലാത്സംഗശ്രമം, വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പ്രതി വിറക് ആവശ്യപ്പെട്ട് വൃദ്ധയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിറക് എടുക്കാൻ അനുമതി നൽകിയശേഷം വീടിനകത്തേക്ക് കയറിയ വൃദ്ധയെ പ്രതി പിന്തുടർന്ന് ശ്രമിക്കുകയായിരുന്നു. വൃദ്ധയുടെ ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.

വീട്ടിൽ അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡനശ്രമത്തിനിടെ പരിക്കേറ്റ വൃദ്ധ നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി.