രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡിയുടെ വേട്ടയാടൽ: കീഴരിയൂരിൽ കോൺഗ്രസിന്റെ പോസ്റ്റ് ഓഫീസ് ധർണ്ണ


കീഴരിയൂർ: കോൺഗ്രസ് നേതാവ് രാരുൽ ഗാന്ധിയെ തുടർച്ചയായി ഇ.ഡിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് വേട്ടയാടുന്ന ബി.ജെ.പി നയത്തിനെതിരെ കീഴരിയൂരിൽ കോൺഗ്രസ് പ്രതിഷേധം. പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷനായി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ കെ.സി.രാജൻ, കെ.കെ.ദാസൻ, പാറക്കീൽ അശോകൻ, ഇടത്തിൽ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് നേതാക്കളായ പി.കെ.ഗോവിന്ദൻ, എൻ.ടി.ശിവാനന്ദൻ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ ടീച്ചർ കെ, പാറോളി ശശി, വിശ്വൻ കെ, സുരേന്ദ്രൻ മാസ്റ്റർ കെ, ടി.കെ.നാരായണൻ, ഭാസ്കരൻ മാസ്റ്റർ, സുനീതൻ ചൈതന്യ തുടങ്ങിയവർ നേതൃത്വം നൽകി.