12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം, 3751 കിലോമീറ്റർ, രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കൊയിലാണ്ടിക്കാരനും: കോൺഗ്രസ്സിന്റെ ഭാരത് പദയാത്രയിൽ പന്തലായനി സ്വദേശി വേണുഗോപാൽ മുഴുവൻ സമയ ജാഥാഗം



കൊയിലാണ്ടി: രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് പദയാത്രയില്‍ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും ഉണ്ടാകും. മുഴുവന്‍ സമയ ജാഥാഗംമായാണ് വേണുഗോപാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

പന്തലായനി സ്വദേശിയാണ് വേണുഗോപാല്‍. സേവാദളിന്റെ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ എഴിനാണ് പദയാത്ര ആരംഭിക്കുക. കന്യാകുമാരിയില്‍ തുടങ്ങി 150 ദിവസം കൊണ്ട് പദയാത്ര ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ 3751 കിലോ മീറ്റര്‍ സഞ്ചരിച്ചു കൊണ്ടാണ് കാശ്മീരില്‍ സമാപിക്കുക.

ഡല്‍ഹി എ.ഐ.സി.സി ഓഫീസില്‍ നടന്ന പദയാത്രയുടെ കോര്‍ഡിനേര്‍മാരായ ദിഗ്വിജയ്സിംങ്ങ്,മുഗള്‍ വാസനിക്ക് എന്നിവര്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് വേണുഗോപാലിനെ തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും രണ്ട് പേരെയാണ് പദയാത്രയിലേക്ക് തിരഞ്ഞെടുത്തത്. സേവാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്‍ര് എം.എ.സലാം ആണ് വേണുഗോപാലിനെ കൂടാതെ പദയാത്രയില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്ന മറ്റൊരു വ്യക്തി.

കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് സേവാദള്‍ പ്രസിഡന്റും മുന്‍ സൈനികന്‍ കൂടിയായ വേണുഗോപാല്‍ ജില്ലാ മോട്ടോര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, ലയണ്‍സ് ക്ലബ് കൊയിലാണ്ടി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് കൊയിലാണ്ടി ടൗണ്‍ ശുചീകരിക്കാനും അണു വിമുക്തമാക്കാനും,ഒട്ടേറെ പേര്‍ക്ക് ഭക്ഷണം സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും വേണുഗോപാല്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ഡല്‍ഹി ആര്‍മി ഹോസ്പിറ്റലില്‍ ലഫ്.കേണല്‍ പദവിയിലുളള പി.ജി.ജയയാണ് വേണുഗോപാലിന്റെ ഭാര്യ. മകള്‍ അനുപ്രിയ വി.ജി നായര്‍ ഡല്‍ഹി ആര്‍മി കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഒന്നാം വര്‍ഷം എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും, മകന്‍ വി.ജെ.അര്‍ജുന്‍ ആര്‍മി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.

summary: venugopal from koyilandy walk with Rahul Gandhi; Venugopal Full Time Jadha member on Bharat Padayatra from Kanyakumari to Kashmir