ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; മുക്കത്ത് ഒരാള്‍ പോലീസ് പിടിയില്‍


മുക്കം: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, മുക്കത്ത് ആലിന്‍ ചുവട്ടില്‍ ലോട്ടറിക്കടയില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. മുക്കത്ത് സൗഭാഗ്യ ലോട്ടറി കടനടത്തുന്ന കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്.

മലയോര മേഖലയില്‍ ഒറ്റയക്ക ലോട്ടറി ചൂതാട്ടം കൂടുതല്‍ സജീവമാവുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലത്തിന്റെ അവസാന അക്കങ്ങള്‍ വെച്ച് ചൂതാട്ടം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍നിന്ന് 6050 രൂപയും മൊബൈല്‍ ഫോണും ഒറ്റ നമ്പര്‍ ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

മുക്കം എസ്.ഐ. ടി.ടി നൗഷാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജദീര്‍ ചേന്ദമംഗലൂര്‍, കെ.എം അനീസ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെപിടികൂടിയത്.

summary: a man was arrested by the police for gambling on a single number lottery