ഇനി ചെങ്കൊടിക്കുകീഴില്‍; പാറക്കടവില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരായ തച്ചംപൊയില്‍ പവിത്രന്‍, വടക്കയില്‍ സുജിത്ത്, കാട്ടു പുത്തന്‍പുരയില്‍ അജേഷ്, കുന്നുമ്മല്‍ അജേഷ് , കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഴക്കയില്‍ രാധാകൃഷ്ണന്‍ എന്നിവരാണ് രാജിവെച്ചത്.

സി.പി.എം പാറക്കടവ് ഈസ്റ്റ് ബ്രാഞ്ച് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി പി. മോഹനന്‍ അഞ്ചു പേരെയും ചെങ്കൊടി നല്‍കി സ്വീകരിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍, പി.എസ് പ്രവീണ്‍, കണ്ണോത്ത് ബാലന്‍ നായര്‍, യു.എം മൊയ്തു എന്നിവര്‍ സംസാരിച്ചു. പി.സി രാജന്‍ അധ്യക്ഷനായി. എന്‍.കെ കൈലാസന്‍ സ്വാഗതം പറഞ്ഞു.