ഇന്ധന വില വര്‍ദ്ധനവ്; ചങ്ങരോത്ത് മുസ്‌ലിം യൂത്ത് ലീഗ് സൈക്കിള്‍ യാത്ര നടത്തി


പേരാമ്പ്ര: ഇന്ധന വില വര്‍ദ്ധനവ്,കേന്ദ്രകേരള സര്‍ക്കാറുകള്‍ നികുതി ഭാരം കുറച്ച് ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുക, പെട്രോള്‍ ഡീസല്‍ വിലയില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ കണ്ണ് തുറന്നു കാണുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി സൈക്കിള്‍ യാത്ര നടത്തി. കടിയങ്ങാട് പാലത്തില്‍ നിന്നും ആരംഭിച്ച യാത്ര കടിയങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കെ എം ഇസ്മായില്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജാസിര്‍ എ പി,ട്രഷറര്‍ സിദ്ധീഖ് തൊണ്ടിയില്‍ എം എം എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഉനൈസ് പി ടി, ഭാരവാഹികളായ മുഹമ്മദ് മിഖ്ദാദ് എ.ടി,ജാസിം മുഹമ്മദ് എം കെ, ടി കെ ഫാസില്‍,സുഫൈദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.