ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊല; പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ


പേരാമ്പ്ര: ഉത്തര്‍പ്രദേശിലെ ലഖിന്‍പുരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ വാഹനവ്യൂഹം കടത്തിവിട്ട് കൂട്ടക്കൊല നടത്തിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ യു.പി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊണ്ട് പേരാമ്പ്രയില്‍ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസമാണ് ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റി നാല് കര്‍ഷകര്‍ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

സി.പി.ഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, അസി.സെക്രട്ടറി ടി.ശിവദാസന്‍, പേരാമ്പ്ര ലോക്കല്‍ സെക്രട്ടറി പി.കെ.സുരേഷ് (എടവരാട്) എന്നിവര്‍ നേതൃത്ത്വം നല്‍കി. യൂസഫ് കോറോത്ത് സംസാരിച്ചു.