എല്ലാവര്‍ക്കും ഉപകാരിയായിരുന്നു, എന്നാല്‍ ഇന്ന് മാത്യുവിന് ജീവിതത്തിലേക്ക് തിരിച്ച് വരണമെങ്കില്‍ വൃക്കമാറ്റിവെക്കണം; നമുക്ക് കൈകോര്‍ക്കാം ചക്കിട്ടപ്പാറ സ്വദേശി മാത്യൂവിന്റെ ചികിത്സയ്ക്കായി


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൂഴിത്തോട് സ്വദേശി ആയ മാത്യു ചെറിയാന്‍ (പപ്പാച്ചി) തുടര്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് ഇക്ര ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് മാത്യൂ. ജീവിതത്തിലോട്ട് തിരിച്ചു വരണമെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയയ്ക്ക് അനിവാര്യമാണ്. നിങ്ങള്‍ തരുന്ന ചെറുതും വലുതുമായ സംഭാവന ഈ സഹോദരനെയും കുടുംബത്തെയും ജീവിതത്തിലോട്ട് തിരിച്ചു കൊണ്ട് വരുവാന്‍ സഹായിക്കും

ഏതൊരു മനുഷ്യന്റെയും നിലവിളി കേട്ടാല്‍ അവിടെ ഓടിയെത്തുന്ന ഒരു മനുഷ്യ സ്‌നേഹിയാണു അദേഹം. വേദനിക്കുന്ന മനുഷ്യന്റെ മുറിവുണക്കാന്‍ നിസ്വാര്‍ത്ഥമായ് പരിശ്രമിക്കുന്ന ഒരു കൂലി പണിക്കാരനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ സുമനസ്സുകള്‍ കനിയണം. നിങ്ങളാല്‍ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് അയക്കാവുന്നതാണ്.

Adress

Mathew cheriyan
Mannaraserril ho
Poozhithode po
Peruvannamuzhi
Kerala
Mob:+917510137878
AC-NO——–485402010403995
IFSC————–UBIN0548545
BRANCH——-POOZHITHODE
BANK————UNION BANK OF INDIA