കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടേറ്റ് നേടിയ ടി.എ നിബിലയെ മുസ്‌ലിം ലീഗ് ആദരിച്ചു


മേപ്പയ്യൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ടി.എ നിബിലയെ കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ അസിസ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി. യു സൈനുദ്ധീന്‍ അധ്യക്ഷനായി.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, പഞ്ചായത്തംഗം കുറ്റ്വോയത്തില്‍ ഗോപാലന്‍, എടത്തില്‍ ശിവന്‍, വി.കെ യൂസഫ്, അബ്ദുല്‍ സത്താര്‍, ഷാനിദ്, അന്‍സില്‍, കെ.റസാക്ക്, റിയാസ് കാനോത്ത്, സാബിറ നടുക്കണ്ടി, ഡോ: ടി.എ നിബില എന്നിവര്‍ സംസാരിച്ചു.

നൗഷാദ് കുന്നുമ്മല്‍ സ്വാഗതവും ടി.എ സലാം നന്ദിയും പറഞ്ഞു.