കീഴരിയൂരിലെ പാലാഴി സൂപ്പർമാർക്കറ്റ് ഉടമ കുഞ്ഞമ്മദ് പാലാഴി അന്തരിച്ചു


കീഴരിയൂർ: കീഴരിയൂരിലെ പാലാഴി സൂപ്പർമാർക്കറ്റ് ഉടമ കുഞ്ഞമ്മദ് പാലാഴി (58) അന്തരിച്ചു. ദീർഘകാലം കീഴരിയൂർ ജുമുഅത്ത് പള്ളി സെക്രട്ടറിയായിരുന്നു. വ്യപാരി വ്യവസായി ഏകോപനസമിതി കീഴരിയൂർ പഞ്ചായത്ത്‌ കമ്മറ്റി ട്രഷററാണ്. പിതാവ്: പരേതനായ പാലാഴി മൊയ്തി. മാതാവ് പാത്തുമ്മ.

ഭാര്യ: സഫിയ. മക്കൾ: സഹല (അധ്യാപിക, കണ്ണോത്ത് യു.പി സ്കൂൾ), ഷഹന. മരുമക്കൾ: മുഹമ്മദ്‌ റിയാസ് ടി.കെ (അധ്യാപകൻ, എം.എം.എച്ച്.എസ്.എസ് ന്യൂ മാഹി), മുഹമ്മദ്‌ ജവാദ് പി.കെ (അജ്‌മാൻ). സഹോദരങ്ങൾ: സഫിയ (മണ്ണാറോത്ത്), അബ്ദുൽ സലാം പാലാഴി, നഫീസ (മൂടാടി).