കൊയിലാണ്ടി നഗരസഭയിലെ 41 ആം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി


കൊയിലാണ്ടി: നഗരസഭയിലെ 41-ാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ ചെറിയ തോട് ആദ്യഘട്ടത്തില്‍ ശുചീകരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം സംഘം ശുചീകരിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്.