കൊയിലാണ്ടി മേഖലയിൽ ഇന്ന് 189 പുതിയ കോവിഡ്; കീഴരിയൂരും, ചെങ്ങോട്ടുകാവും കേസുകൾ കുറഞ്ഞു, പയ്യോളിയും, തിക്കോടിയും ജാഗ്രത


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് 189 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി നഗരസഭയിൽ 33 പേർക്കും, പയ്യോളി നഗരസഭയിൽ 45 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തുകളിൽ തിക്കോടിയിലാണ് ഇന്ന് കൂടുതൽ കേസുകൾ. 36 ആണ് തിക്കോടിയിലെ ഇന്നത്തെ കോവിഡ് കണക്ക്. കീഴരിയൂരിൽ 2 പേർക്കും, ചെങ്ങോട്ടുകാവിൽ 8 പേർക്കും, അരിക്കുളത്ത് 11 പേർക്കും, മൂടാടിയിൽ 32 പേർക്കും ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തു.

ചേമഞ്ചേരി – 22

ചെങ്ങോട്ടുകാവ് – 8

കൊയിലാണ്ടി – 33

അരിക്കുളം – 11

കീഴരിയൂർ – 2

മൂടാടി – 32

തിക്കോടി – 36

പയ്യോളി – 45