കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്ക് ഒ. പി. റസാഖിനെ ആദരിച്ചു


പേരാമ്പ്ര: കോവിഡ് മഹാമാരിയുടെ കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ കടിയങ്ങാട് പാലത്തെ ടാക്‌സി ഡ്രൈവര്‍ റസാഖ് ഒ. പിയെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിങ്ങാട് ഉപഹാരം കൈമാറി.

ചടങ്ങില്‍ നിതീഷ് എന്‍.എസ്. അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് നേതാവ് എന്‍. ചന്ദ്രന്‍ മാസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, സജീഷ് എം.പി.ടി വി. ദിനേശന്‍ അനൂപ് എന്‍. കെ, നാണു എന്‍. കെ. എന്നിവര്‍ പങ്കെടുത്തു.