ചക്കിട്ടപാറയിലെ നമ്പ്യാര്‍മുക്ക് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം; പന്നി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍


ചക്കിട്ടപാറ: പഞ്ചായത്തിൽ ഏഴാം വാർഡിലെ നമ്പ്യാർമുക്ക് മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ചെറുവള്ളിൽ ഫ്രാൻസിസിന്റെ ചേന, കുരുമുളക്, വാഴ എന്നിവ നശിപ്പിച്ചു.

പാസ്റ്റർ സാം പാറയിലിന്റെ വാഴക്കൃഷിയും നശിപ്പിച്ചു. മുതുകാട് മേഖലയിൽ ആഴ്ചകളായി കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്യമാണ്. ഒട്ടേറെ കർഷകരുടെ ഇടവിള കൃഷിയാണ് ദിവസേന നശിപ്പിക്കുന്നത്. പന്നി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍.