ചക്കിട്ടപാറയിലെ പൊന്മലപാറ കുളങ്ങര, ഒറവുണ്ടന്‍ചാല്‍ കുന്ന് നടപ്പാതകള്‍ നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് പത്തില്‍ പൊന്മലപാറ കുളങ്ങര, ഒറവുണ്ടന്‍ചാല്‍ കുന്ന് എന്നീ നടപ്പാതകള്‍ നാടിനു സമര്‍പ്പിച്ചു.
നടപ്പാതകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബിന്ദുസജി, കെ പി കെ ചോയി, അഷ്‌റഫ്, നിതിന്‍ പ്രകാശ്, സുനിത ശ്രീജിത്ത്, ഒ ജി വിജയന്‍ എന്നിവര്‍ സംസാരിച്ചു.