ചക്കിട്ടപ്പാറയില്‍ വന്യമൃഗ ശല്യം തുടര്‍കഥ; ചെങ്കോട്ടക്കൊല്ലിയില്‍ കാട്ടുപന്നി കൃഷി നശിപ്പിച്ചു


ചക്കിട്ടപാറ: വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി ചക്കിട്ടപാറയിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസവും പഞ്ചായത്തില്‍ കാട്ടുപന്നി കൃഷി നശിപ്പിച്ചു.

ഏഴാം വാര്‍ഡില്‍പ്പെട്ട ചെങ്കോട്ടക്കൊല്ലി ഭാഗത്ത് തച്ചിലേടത്ത് ജോയിയുടെ കൃഷിയാണ് പന്നി നശിപ്പിച്ചത്. ജോയിയുടെ മുറ്റത്ത് നട്ടിരുന്ന ചേമ്പ്, കപ്പ എന്നിവയാണ് നശിപ്പിക്കപ്പെട്ടത്.

കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാര്‍ഡ് മെംബര്‍ രാജേഷ് തറവട്ടത്ത് കൃഷിയിടം സന്ദര്‍ശിച്ചു. കൃഷി നശിപ്പിക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം വളരെ വൈകിയാണ് കിട്ടുന്നത്. ഇതിന് കാലതാമസം വരാതെ ആനുകുല്യം പെട്ടന്ന് ലഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.