ചങ്ങരോത്ത് സൂപ്പിക്കടയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു


പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ചങ്ങരോത്ത് സൂപ്പിക്കട പനങ്കുറ്റികര സുഭാഷിന്റെ വീടിന്റെ അടുക്കളഭാഗത്താണ് കഴിഞ്ഞദിവസം തെങ്ങ് മുറിഞ്ഞുവീണത്. വീടിന്റെ അടുക്കളയുടെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

സുഭാഷും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.