ചെറുവണ്ണൂരിലെ കുപ്പേരി മീത്തല്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ കുപ്പേരി മീത്തല്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ റോഡിന്റ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ പത്മനാഭന്‍ നായര്‍, കെ.പി ബാബു, ഇ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.