ചേമഞ്ചേരിയിൽ ഇന്നും കോവിഡ് മരണം; വെങ്ങളം കുഞ്ഞാരനംകണ്ടി വിശാല കോവിഡ് ബാധിച്ച് മരിച്ചു


ചേമഞ്ചേരി: വെങ്ങളം കുഞ്ഞാരനംകണ്ടി വിശാല അന്തരിച്ചു. അൻപത്തഞ്ച് വയസ്സായിരുന്നു. കോവിഡ് ബാധിച്ചായിരുന്നു മരണം. പരേതനായ കുഞ്ഞാരനംകണ്ടി ചാത്തപ്പന്റെയും കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: ലീല, ശ്രീധരൻ, മൈഥിലി, റീജ, പരേതയായ പുഷ്പ.