ഡി.വൈ.എഫ്.ഐയുടെ പേരാമ്പ്ര ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ക്യംപയ്ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു


പേരാമ്പ്ര: ഡി.വൈ.എഫ്.ഐയുടെ 2021-2022 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു. യുവസാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ മിഥുന്‍ കൃഷ്ണ ബി.എന് അംഗത്വം നല്‍കിക്കൊണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് നിര്‍വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി 35000 യുവതി യുവാക്കളെ അംഗങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, കെ. പ്രിയേഷ്, രജിത്ത് എസ്. യു, അഭിജിത്ത് വി. ടി. എന്നിവര്‍ പങ്കെടുത്തു.