തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്


പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക. ഇത് പ്രകാരം പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. കൂത്താളി, ചങ്ങരോത്ത്, കായണ്ണ, മേപ്പയ്യൂര്‍, കീഴരിയൂര്‍ എന്നിവയാണ് കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍.

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് ചങ്ങരോത്ത് കാറ്റഗറി ഡി യില്‍ തുടരുന്നത്. 20 ശതമാനത്തിന് മുകളിലാണ് പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്ക്. കാറ്റഗറി ബി യില്‍ നിന്നാണ് കൂത്താളി കാറ്റഗറി ഡിയിലേക്ക് മാറിയത്. സി യില്‍ നിന്നാണ് മേപ്പയ്യൂര്‍ കാറ്റഗറി ഡി യിലേക്ക് മാറിയത്. തുടര്‍ച്ചയായ രണ്ടാഴ്ചയായി മേപ്പയ്യൂര്‍ കാറ്റഗറി സിയിലായിരുന്നു. കൂത്താളി പഞ്ചായത്ത് കഴിഞ്ഞ ആഴ്ചയും കാറ്റഗറി ഡി യിലായിരുന്നു.

ടി പി ആര്‍ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബി കാറ്റഗറിയില്‍ നിന്ന് കീഴരിയൂര്‍ പഞ്ചായത്ത് കാറ്റഗറി ഡി യിലേക്ക് മാറിയത്. 22 ശതമാനമാണ് ഇവിടത്തെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കാറ്റഗറി സി യില്‍ നിന്നാണ് കായണ്ണ ഡി യിലേക്ക മാറിയത്. പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്ക് 25.2 ശതമാനമാണ്.

സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നത്. ഡി കാറ്റഗറിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടാവുക. ആവശ്യ സര്‍വ്വീസൊഴികെ മറ്റൊന്നും അനുവദനീയമല്ല. ഈ മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.

പേരാമ്പ്ര മേഖലിലെ കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും, കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്കും:

1 – കൂത്താളി 17.7 %

2 ചങ്ങരോത്ത് 21.1 %

3 കായണ്ണ 25.2 %

4 മേപ്പയ്യൂര്‍ 16.4 %

5 കീഴരിയൂര്‍ 22 %

അനുവദിക്കപ്പെട്ടത്

  • ഈ പ്രദേശങ്ങളില്‍ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം. ( രാവിലെ 7:00 മുതല്‍ വൈകീട്ട് 8:00 വരെ)
  • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.
  • തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും