നൊച്ചാട്ട് കുളം ശുചീകരിച്ചു


കായണ്ണ ബസാര്‍: നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുളം ശുചീകരിച്ചു. മുളിയങ്ങല്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മാലിന്യം തള്ളിയത് കാരണം ഉപയോഗശൂന്യമായിക്കിടന്ന കുളമാണ് വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ശുചീകരിച്ചത്. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.എന്‍. നൗഫല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി ഇസ്മായില്‍ നൊച്ചാട്, ട്രഷറര്‍ ഗഫൂര്‍ വാല്യക്കോട്, വി.പി. റിയാസ് സലാം, പി . ഹാരിസ്, പി.സി. സിറാജ്, കെ.എം. ശാമില്‍, ടി.പി. അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.