നൊച്ചാട് പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു; റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു. റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. പഞ്ചായത്തിലെ വെള്ളിയൂര്‍ ഏയു പി സ്‌കൂള്‍ – വെള്ളിലോട്ട് താഴ റോഡ് 16 ലക്ഷം രൂപയും, വെള്ളിയൂര്‍ – പിലാകുന്ന് – നാഞ്ഞുറ റോഡ് മുഖ്യ മന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ട് 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരിക്കുന്നത്.

ചടങ്ങില്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്് പി.എന്‍ ശാരദ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരയ്ക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ മധു കൃഷ്ണന്‍ , സനില ചെറുവറ്റ, പി കെ ഇമ്പ്രാ ഹിം, സി ബാലന്‍, എടവന സുരേന്ദ്രന്‍ , ഇടി ഹമീദ്, കെ അബ്ദുള്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.