പാചക വാതക വില വര്‍ദ്ധന; വിറക് സമരവുമായി ചങ്ങരോത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍


കടിയങ്ങാട്: ദിനംപ്രതി പാചക വാതക വില വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വിറക് സമരം സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് കടിയങ്ങാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സമരം ചങ്ങരോത്ത് പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കൊവിഡ് മഹാമാരിയില്‍ ജനം പൊറുതിമുട്ടുമ്പോള്‍ ഒരു ദിവസം ഇരുപത്തി അഞ്ച് രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ജനങ്ങലെ ദ്രോഹിക്കുന്ന ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിക്കണമെന്ന് പാളയാട്ട് ബഷീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി കെ റസാഖ് സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സഫീര്‍ എസ് കെ,ഖാലിദ് സി എം,ഫൈസല്‍ കടിയങ്ങാട്,മുഹമ്മദ് സാലിഹ് ഇ,നവാസ് വി കെ,നൗഫല്‍ കെ,അജ്‌നാസ് കൊയപ്ര,ഇസ്മായില്‍ കെ കെ, യൂത്ത് ലീഗ് -എം എസ് എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സി പി നസീര്‍ സ്വാഗതവും ട്രഷറര്‍ സിദ്ധീഖ് തൊണ്ടിയില്‍ നന്ദിയും പറഞ്ഞു.