ത്രീഫേസ് ലൈനില്‍ തട്ടി ഷോക്കേറ്റു; പൂഴിത്തോട് അങ്ങാടിയില്‍ കരിങ്കുരങ്ങിന് ദാരുണാന്ത്യം, വീഡിയോ കാണാം


 

ചക്കിട്ടപ്പാറ: പൂഴിത്തോട് ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് കരിങ്കുരങ്ങ് ചത്തു. ഇന്ന് രാവിലെ പൂഴിത്തോട് അങ്ങാടിയിലായിരുന്നു സംഭവം. ത്രീഫേസ് ലൈന്‍ തട്ടി തെറിച്ച് വീണ കരിങ്കുരങ്ങ് അവശനിലയിലായിരുന്നു.

നാട്ടുകാര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും കുരങ്ങ് ചത്തിരുന്നു. ഡെപ്യൂട്ടി റേഞ്ചര്‍ ഷാജീബിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി.

പൂഴിത്തോട് പ്രദേശത്ത് ഭൂരിഭാഗം ജനങ്ങളും കര്‍ഷകരാണ്. ഇവിടെ വാനരശല്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള കുരങ്ങിനെ ആദ്യമായാണ് കാണുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വയനാടന്‍ കാടിനോട് ചേര്‍ന്ന പ്രദേശമായതുകൊണ്ടുതന്നെ കാട്ടില്‍ നിന്നെത്തിയതാണ് ഈ കരിങ്കുരങ്ങെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കി.

വീഡിയോ കാണാം