പേരാമ്പ്രയില്‍ ഇടിമിന്നലേറ്റ് സ്ത്രീക്ക് പരിക്ക്; വീടിന് നാശം


പേരാമ്പ്ര: കണ്ണിപ്പൊയിലില്‍ ഇടിമിന്നലില്‍ സ്ത്രീക്ക് പരിക്കേറ്റു. കണ്ണിപ്പൊയില്‍ വാളംപൊയില്‍ മനോജിന്റെ ഭാര്യ ഷൈനിക്കാണ് ഇടിമിന്നലേറ്റത്. കാലിന് പരിക്കേറ്റ ഷൈനി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് സംഭവം. മിന്നലില്‍ ചുമരിന് വിള്ളലുണ്ടായി. മെയിന്‍സ്വിച്ചും തകരാറിലായി. വയറിങ്ങും ഭാഗികമായി കേടുവന്നിട്ടുണ്ട്. മോട്ടോറും ഫാനുകളും കത്തിപ്പോയി.

വീടിന് പിന്‍ഭാഗത്തുള്ള പശുത്തൊഴുത്തിനും മിന്നലില്‍ നാശമുണ്ടായി. വീടീന് അടുത്തുള്ള കണ്ണിപ്പൊയില്‍ കുന്നുമ്മല്‍ചാലില്‍ രാജീവന്റെ വീട്ടിലെ ഇന്‍വര്‍ട്ടറും തകരാറായിട്ടുണ്ട്.