താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ; പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സദസ്


പേരാമ്പ്ര: ലോക സാമ്രാജ്യത്ത ശക്തികളുടെ പിന്തുണയോടെ വളര്‍ന്ന താലിബാന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന ജനാധിപത്യ -മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘താലിബാന്‍ തുലയട്ടെ സാമ്രാജ്യത്വം തുലയട്ടെ ‘എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ സദസ്സില്‍ കെ പ്രിയേഷ് സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് അധ്യക്ഷതയും വഹിച്ചു. എസ്.യു രഞ്ജിത്ത്, എം.എം അതുല്‍ ദാസ്, എം.എം അര്‍ജുന്‍ മോഹനന്‍,അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു