മേപ്പയ്യൂരും കീഴരിയൂരും ടി.പി.ആര്‍ നിരക്കില്‍ ആശ്വാസം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെ, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ മേപ്പയ്യുരിലും കീഴരിയൂരിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. പേരാമ്പ്ര മേഖലയില്‍ ഈ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ഇന്ന് ഏറ്റവും കുറവ് ടി.പി.ആര്‍ രേഖപ്പെയുത്തിയത്.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 369 പേരെയാണ് ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 24 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 6.50 ശതമാനമാണ് പഞ്ചായത്തിലെ ടി.പി.ആര്‍ നിരക്ക്. കീഴരിയൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്5.13 ശതമാനമാണ്. 195 പേരെയാണ് കീഴരിയൂരില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ പത്ത് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.

നിലവില്‍ കാറ്റഗറി ഡിയിലാണ് മേപ്പയ്യൂര്‍, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലായതിനാലാണിത്. ഈ പഞ്ചായത്തുകളില്‍ ടെസ്റ്റ് പേസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്.