വീടുകളില്‍ ഒറ്റപ്പെടുന്നവര്‍ക്കായി ‘പകല്‍ വീട് ‘; ചക്കിട്ടപ്പാറയില്‍ വയോജനങ്ങള്‍ക്കായുള്ള ‘പകല്‍ വീട്’ പ്രവര്‍ത്തനമാരംഭിച്ചു


ചക്കിട്ടപാറ: വാര്‍ദ്ധക്യകാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് തണലായി പകല്‍ വീട് ഒരുങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അനുവദിച്ച പതിനാല് ലക്ഷത്തി മുപതിനായിരം രൂപ മുടക്കി ചെമ്പ്രയിലാണ് പകല്‍ വീട് നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പകല്‍ വീടിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. യിരുന്നു’ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ശശി, കെ.ഹനീഫ, ടി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, പൂതേരി ദാമോദരന്‍, അബൂബക്കര്‍ സി.എം, ഡി തോമസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനിത മനോണ് സ്വാഗതവും, ഗിരിഷ്‌കോമച്ചന്‍ കണ്ടി നന്ദിയും പറഞ്ഞു