സംസ്ഥാന ഭിന്നശേഷി അവാർഡ് നിയാർക്കിന്


കൊയിലാണ്ടി: ശ്രവണ വൈകല്യമുളളവർക്കായി പ്രവവർത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്കാരം നെസ്റ്റ് ഇന്റർ നേഷനൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ (നിയാർക്ക്) ന് ലഭിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും അവസര മൊരുക്കാനുള്ള നൂതന കർമ്മ പരിപാടിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഭിന്ന ശേഷിക്കാർക്കു വേണ്ടി ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്.

തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൌസിൽ വെച്ച് ചേർന്ന ചടങ്ങിൽ ആരോഗ്യ സാമൂഹ്യക്ഷേ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിന്നും നിയാർക്ക് ഭാരാവാഹികൾ അവാർഡ് ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി.സുരേഷ് കുമാർ, ഭിന്നശേഷി കമ്മീഷണർ പഞ്ചാപകേശൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടർ ശീബ ജോർജ് ഐഎഎസ് സ്വാഗതം പറഞ്ഞു.