സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ എസ്എഫ്‌ഐയുടെ വിളംബര ജാഥ


പേരാമ്പ്ര: മെയ് 23 മുതല്‍ 27 വരെ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. പേരാമ്പ്ര ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചത്.

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ്് പരിസരത്ത് അവസാനിച്ചു. ജില്ല സെക്രട്ടറി കെ വി അനുരാഗ് ജാഥയില്‍ പങ്കെടുത്തു. അശ്വന്ത് ചന്ദ്ര, അമല്‍ജിത്ത്, അസിന്‍ ബാനു എന്നിവര്‍ നേതൃത്വം നല്‍കി.