‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്.

പോലീസിന്റെ മുമ്പില്‍ പോലും പ്രവര്‍ത്തകര്‍ വെല്ലുവിളിക്കുകയാണ്. സംയമനം പാലിക്കാന്‍ പോലീസ് ആവശ്യപ്പെടുമ്പോളും നൊച്ചാട് കത്തിക്കുമെന്ന മറുപടിയാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. നൊച്ചാടു നിന്നുള്ള ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

നൊച്ചാട് ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനവുമായി പോവുകയായിരുന്ന പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഭവം. രണ്ടു മാസം മുമ്പാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് പുതിയ ഓഫിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും കസേരകളും തകര്‍ന്നു.

വീഡിയോ കാണാം: