സി.പി.ഐ പേരാമ്പ്ര ലോക്കൽ സമ്മേളനം


പേരാമ്പ്ര: സി.പി.ഐ പേരാമ്പ്ര ലോക്കൽ സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനംചെയ്തു. ടി. ശിവദാസൻ, കെ.എം. ഗിരീഷ്, പി.എം. ലതിക എന്നിവരടങ്ങുന്ന പ്രസീഡിയം നടപടി നിയന്ത്രിച്ചു.

മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, സംസ്ഥാന കമ്മിറ്റിയംഗം ആർ. ശശി, കെ.കെ. ഭാസ്കരൻ, ഇ.കെ. കൃഷ്ണൻ, പി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പി.കെ. സുരേഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി വിനോദ് തിരുവോത്തിനെയും തിരഞ്ഞെടുത്തു.