ലിം​ഗ വ്യത്യാസമില്ല, കളിക്കളത്തിൽ പോരാട്ട വീര്യവുമായി യുവതി-യുവാക്കൾ; ഡി.വെെ.എഫ്.ഐയുടെ സൗഹാർദ്ദ ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ഉൾപ്പെടെ 18 ടീമുകൾ


കോഴിക്കോട്: സമൂഹത്തിനും ശരീരത്തിനും ദോഷകരമായ ലഹരിയെ അകറ്റി നിർത്തി കലയെയും കായിക മത്സരങ്ങളെയും കൂടെകൂട്ടാമെന്ന സന്ദേശമുയർത്തി ഡി.വെെ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻഡർ ന്യൂട്രൽ സൗഹാർദ്ദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് ടീമും ബ്ലോക്ക് കമ്മിറ്റികളും ഉൾപ്പെടെ ആകെ 18 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ പ്രദീപ് കുമാർ നിർവഹിച്ചു.

പേരാമ്പ്ര, കുന്നുമ്മൽ, പയ്യോളി, കൊയിലാണ്ടി, വടകര ഉൾപ്പെടെ 17 ബ്ലോക്ക് കമ്മിറ്റികളാണ് മത്സര രം​ഗത്ത് ഉള്ളത്. ബ്ലോക്ക് കമ്മിറ്റി അം​ഗങ്ങളാണ് ടൂർണമെന്റിൽ മത്സരാർത്ഥികളായെത്തുന്നത്. സ്ത്രീ-പുരുഷ ഭേദമന്യ ഇരുവരും ഒരുമിച്ച് കളത്തിലിറങ്ങുന്ന എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

പേരാമ്പ്രയ്ക്കായി അമർ ഷാഹി, ആതിദ്യ, രൂപേഷ്, ബിനിൽ രാജ്, അഖിലേഷ്, ഷിജു, വികാസ്, സിദ്ധാർത്ഥ്, അമൽകൃഷ്ണ എന്നിവരാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ പേരാമ്പ്ര കക്കോടിയോട് ഏറ്റമുട്ടി. സെമി, ഫെെനൽ മത്സരങ്ങളോടെ സൗഹാർദ്ദ ഫുട്ബോൾ ടൂർണമെന്റ് അവസാനിക്കും.

Summary: 18 teams including Perambra Block Committee to compete in DYFI friendly football tournament