ഇരുപത്തിനാല് വര്‍ഷത്തെ മികവാർന്ന സേവനം; പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എ.ഭക്തവത്സലന് യായത്രയയപ്പ് നല്‍കി


പേരാമ്പ്ര: സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് യാത്രയയപ്പു നല്‍കി. ഇരുപത്തിനാല് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം വെള്ളിയാഴ്ച്ച ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസില്‍ നിന്നും വിരമിച്ച എ ഭക്തവത്സലന് (അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ ഗ്രേഡ്) പേരാമ്പ്ര അഗ്നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബാണ് യായത്രയയപ്പ് നല്‍കിയത്.

കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസ്സര്‍ റജീഷ് ടി ക്ലബിന്റെ സ്‌നേഹോപഹാരം നല്‍കി. സി.പി ഗിരീശന്‍ സ്റ്റേഷന്‍ ഓഫീസ്സര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ലാഫയര്‍ ഓഫീസ്സര്‍ കെ.എം അഷറഫലി, കൊയിലാണ്ടി സ്റ്റേ്ഷന്‍ ഓഫീസ്സര്‍ സി.പി ആനന്ദന്‍, കെഎഫ്എസ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷജില്‍കുമാര്‍, മുക്കം അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ മുരളീധരന്‍, ടി.കെ രവീന്ദ്രന്‍ (റിട്ട.സ്റ്റേഷന്‍ ഓഫീസ്സര്‍), പി..സി പ്രേമന്‍, പി.വിനോദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

എന്‍.എം ലതീഷ് സ്വാഗതവും, ടി വിജീഷ് നന്ദിയും രേഖപ്പെടുത്തി. .