അരലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയുമായി കൊടുവള്ളി സ്വദേശി പിടിയില്‍; പ്രതി കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ


കൊടുവള്ളി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. അരലക്ഷത്തോളം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

കൊടുവള്ളിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന തുലാസും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതമാണ് ജിസാറിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 57 കെ 4333 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്‌ഐ രശ്മി.എസ്.ആര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിനീഷ്.കെ. കെ, അബ്ദുല്‍ റഹീം, ജയരാജന്‍. എന്‍. എം സിവില്‍ പൊലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കല്‍, ഡ്രൈവര്‍ സത്യരാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.