അപകടങ്ങളെ നീന്തിതോല്‍പ്പിക്കാന്‍ അവര്‍ ഒരുപടി മുന്നേ ഒരുങ്ങി; പള്ളിയത്ത് ആക്കികുളത്ത് നീന്തിത്തുടിച്ച് വിദ്യാര്‍ത്ഥികള്‍; വേളം എം.ബി.എ. സ്‌പോര്‍ട്‌സ് അക്കാദമിയുടെ നീന്തല്‍ പരിശീലനം ആരംഭിച്ചു


കുറ്റ്യാടി: മഴക്കാലം ആരംഭിച്ചതോടെ ഒഴുക്കില്‍പെട്ടുണ്ടാവുന്ന അപകട വാര്‍ത്തകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ് ഈ പശ്ചാത്തലത്തിലാണ് വേളം എം.ബി.എ. സ്‌പോര്‍ട്‌സ് അക്കാദമി വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍പരിശീലനം സംഘടിപ്പിക്കുന്നത്. അപകട സാഹചര്യങ്ങളില്‍ നീന്തിരക്ഷപ്പെടാല്‍ കുട്ടികളെ പ്രപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

പള്ളിയത്ത് ആക്കികുളത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പ്രദേശത്തെ വിവിധ സ്‌കൂളുകളിലെ നാലാം ക്ലാസ് മുതല്‍ പ്ലസ്റ്റുവരെയുള്ള വിദ്യാര്‍ത്ഥികളാണ് നീന്തിതുടിച്ച് ഉല്ലസിക്കുന്നത്.

ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ എല്ലാ ദിവസവും വൈകുന്നേരമാണ് പരിശീലനം നടക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് അംഗം അഞ്ജന സത്യന്‍ അധ്യക്ഷയായി. യു.കെ. അസീസ്, പി.പി. മുഹമ്മദ്, മുഹമ്മദ് വാളിയില്‍, ഉനൈസ് എന്നിവര്‍ സംബന്ധിച്ചു.

summery: a swimming training camp was organized for the school students by velam mba sports accadamy