പേരാമ്പ്രയില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍


പേരാമ്പ്ര: വെള്ളിയൂരില്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഇയാളില്‍ നിന്നും 300 മില്ലി ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കോടേരിച്ചാല്‍ എടാനി മീത്തല്‍ വീട്ടില്‍ വിപിന്‍രാജ് (32)നെയാണ് അറസ്റ്റു ചെയ്തത്.

റെയ്ഡിന് പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുദീപ് കുമാര്‍ എന്‍.പി.നേതൃത്വം നല്‍കി. റെയ്ഡില്‍ പ്രിവെന്റീവ് ഓഫീസര്‍ പി.കെ.സബീറലി, സി.ഇ.ഒ.മാരായ കെ.കെ.വിജിനീഷ്, എസ്.ജെ.അനൂപ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ ഷിതിന്‍ എന്നിവര്‍ പങ്കെടുത്തു.