പേരാമ്പ്ര ബൈപ്പാസില്‍ ബസില്‍ കാറിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബസില്‍ കാറിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ബൈപ്പാസില്‍ ഇഎംഎസ് ജംഗ്ഷന് സമീപം ഇന്ന് ഉച്ചക്ക് 2.50 ഓടെയാണ് അപകടം നടന്നത്.

കക്കാട് ഭാഗത്ത് നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറ് ഇ.എം.എസ് ജംഗ്ഷന് സമീപം നിര്‍ത്തിയിട്ട ബസിന് മുന്നില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്ര വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണപ്രിയ ബസിനാണ് എതിരെ വന്ന സ്വിഫ്റ്റ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പാടെ തകര്‍ന്നു.

റിഷാല്‍ ( 17 ) മേപ്പയ്യൂര്‍ , ഷലൂഫ് ( 17 ) കക്കട്ടില്‍ , സിനാന്‍ ( 17 ) കുറ്റ്യാടി , റഹീസ് ( 18 ) മേപ്പയ്യൂര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ഇഎംഎസ് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.