താമരശ്ശേരിയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ജീപ്പ് യാത്രികന് പരിക്ക്


താമരശ്ശേരി: തിരുവമ്പാടി പൊന്നാങ്കയം സ്‌കൂളിനുസമീപം മലയോര ഹൈവേയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രികന് പരിക്ക്. കൊടക്കാട്ടുപാറ പാറനാല്‍ ജോജോ ജോര്‍ജി(35)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.

പുന്നക്കല്‍ ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്കു വരുകയായിരുന്ന ടിപ്പര്‍ എതിരേവന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു.

നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ജീപ്പ് ഓടിച്ചിരുന്ന ജോജോ ജോര്‍ജ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.