ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ വാളൂരിലെ സാരംഗി കലാസമിതിയും; വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒക്ടോബര്‍ രണ്ടിന് ബോധവത്കരണ ക്ലാസ്


പേരാമ്പ്ര: ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ അപകടകരമാംവണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ വാളൂരിലെ സാരംഗി കലാസമിതിയും അണിചേരുന്നു. ലഹരി എന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കുന്നതിനായി കലാസമിതിയുടെ നേതൃത്വത്തില്‍ ‘മദ്യവും മയക്കുമരുന്നും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് നടുക്കണ്ടിപ്പാറയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നൊച്ചാട് ഗ്രാമപഞ്ചായത്തംഗം ടി.വി.ഷിനി ക്ലാസ് ഉദ്ഘാടനം ചെയ്യും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.മുഹമ്മദാണ് ക്ലാസെടുക്കുന്നത്.