ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ; കന്നാട്ടി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം


പേരാമ്പ്ര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്നാട്ടി എൽ പി സ്കൂൾ വിദ്യാർഥികൾ ലഹരിക്കെതിരെ വിദ്യാലയ മുറ്റത്ത് കുട്ടിച്ചങ്ങല തീർത്തത് നവോന്മേഷം പകർന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുത്താണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്.

സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എം കെ ബോധവത്കരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് വ്യത്യസ്ത ബോധവത്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷിത വി കെ, അധ്യാപകരായ അഫീന പി എം, സൽമ വി കെ, മുഹമ്മദ് റാശിദ് പി ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.