അധ്യാപനമാണോ ഇഷ്ടം? കൊയിലാണ്ടിയിലും അത്തോളിയിലും താത്ക്കാലിക അധ്യാപക നിയമനം; പരമാവധി 22,000 വരെ ശമ്പളം, വിശദാംശങ്ങൾ


കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലും അത്തോളി കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും താത്ക്കാലിക അധ്യാപക നിയമനം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ ഇംഗ്ലീഷ്, സംസ്‌കൃത ജനറല്‍ വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവ്. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസം പരമാവധി 22,000 രൂപ വരെ ലഭിക്കും. സെപ്റ്റംബര്‍ 28 രാവിലെ 10.30 ന് ഇംഗ്ലീഷ് വിഷയത്തിലും 12 മണിക്ക് സംസ്‌കൃത ജനറല്‍ വിഷയത്തിലും അഭിമുഖം നടക്കും. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 04962695445 നമ്പറിൽ ബന്ധപ്പെടാം.

അത്തോളി കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.ഇ.ടി. തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം സെപ്റ്റംബർ 26 തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് നടക്കും.

Summary: Appointment of temporary teachers in Koyilandy and Atholi; Salary up to a maximum of 22,000, details