വെള്ളമുണ്ടയിൽ പേപ്പട്ടിയുടെ ആക്രമണം; കുറ്റ്യാടി സ്വദേശിയുൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു, സി.സി.ടി.വി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


കുറ്റ്യാടി: വെള്ളമുണ്ടയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ കുറ്റ്യാടി സ്വദേശിയുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. പട്ടിയുടെ ആക്രമണത്തിൽ കടിയേറ്റ കുറ്റ്യാടി സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തിനെ കടിച്ചത് തെരുവു നായയാണെന്നായിരുന്നു പ്രാഥമിക നി​ഗമനം. പിന്നീട് മറ്റുള്ള ആളുകളെയും ആക്രമിച്ചതോടെയാണ് പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചത്.

വെള്ളമുണ്ടയിൽ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് കുറ്റ്യാടി സ്വദേശിക്ക് കടിയേറ്റത്. അദ്ദേഹം വെള്ളമുണ്ടയിൽ നിന്നും നാട്ടിലേക്ക് തിരിച്ചതിനാൽ പേപ്പട്ടിയാണ് കടിച്ചതെന്ന് അറിയില്ല. അദ്ദേഹത്തെ അറിയുന്നവർ പേപ്പട്ടി വിഷബാധയ്ക്കെതിരായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുക.

വീഡിയോ കാണാം: