മുപ്പത്തിയഞ്ച് അടി ഉയരം, ആറടി വീതി, 750 കിലോഗ്രാം ഭാരം; ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍ (വീഡിയോ കാണാം)


ചെറുവണ്ണൂര്‍: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍. മുപ്പത്തിയഞ്ച് അടി ഉയരവും ആറ് അടി വീതിയുമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. 750 കിലോഗ്രാം ഭാരമാണ് കട്ടൗട്ടിനുള്ളത്.

മുപ്പതോളം പേരാണ് മുയിപ്പോത്ത് ടൗണില്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഇരുപതിനായിരം രൂപയോളമാണ് കട്ടൗട്ടിനായി അര്‍ജന്റീനയുടെ കടുത്ത ആരാധകരായ മുയിപ്പോത്തുകാര്‍ ചെലവഴിച്ചത്.

നവാസ് എം.എം, തന്‍വീര്‍, മുഹമ്മദ്.സി.ടി, ടി.എന്‍.സി.മുയിപ്പോത്ത്, സമീര്‍.എന്‍.എം, ഇബ്രാഹിം.ടി.ടി, റഫീഖ്.ഒ.പി, പൈസല്‍.ഒ.പി എന്നിവര്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി.

വീഡിയോ കാണാം: